13 Jun 2021

For help me ನಿಮ್ಮ ಆರ್ಥಿಕ ಸಹಾಯದ ನಿರೀಕ್ಷೆಯಲ್ಲಿ...

〽️ഭഗവാൻ ശ്രീനാരായണ
പരമഹംസദേവനാൽവിരചിതമായ
              മുനിചര്യാപഞ്ചകം
                   വ്യാഖ്യാനം 
                      ഭാഗം - 8
                      മന്ത്രം-1 
              നൈഷ്കർമ്യ സിദ്ധി

കർമം, ബ്രഹ്മം എന്നിങ്ങനെ രണ്ടായി നിലനിൽപ്പിൻ്റെ മണ്ഡലങ്ങളെ തിരിക്കാമെന്നാണ് ശാസ്ത്രം കാട്ടിത്തരുന്നത്. അഖണ്ഡബോധ സ്വരൂപമായ ശാശ്വതസത്തയാണ് ബ്രഹ്മം. അതിനെ അധിഷ്ഠാനമാക്കി പൊന്തിമറയുന്ന 
ശക്തിസ്പന്ദനമാണ് കർമം.ബ്രഹ്മമെന്ന ശാശ്വതമായ അധിഷ്ഠാനത്തിൽ സൂര്യചന്ദ്ര മനുഷ്യപക്ഷിമൃഗാദി പ്രപഞ്ചഘടകങ്ങളെ പൊന്തിച്ചു കാട്ടി നിലനിർത്തി ലയിപ്പിച്ചു വിണ്ടും പൊന്തിച്ചു കാട്ടി നിറുത്തി ലയിപ്പിക്കുന്ന സൃഷ്ടിസ്ഥിതി സംഹാരപ്രക്രിയകൾ അനാദിയായി നിർവഹിച്ചുകൊണ്ടിരിക്കുന്നത് ശക്തിസ്പന്ദന രൂപത്തിലുള്ള ഈ കർമമാണ്. ജഡമായികാണുന്ന ശരീരദർശനങ്ങളെല്ലാം 
ശകതിസ്പന്ദനരൂപത്തിലുള്ള ഈ കർമമാണ്.ജഡമായികാണുന്ന ശരീരദർശനങ്ങളെല്ലാം 
ശകതിസ്പന്ദനമാണെന്ന് ഇന്നാധുനീക ശാസ്ത്രത്തിനുതന്നെ സ്പഷ്ടമായിത്തെളിഞ്ഞിട്ടുണ്ട്.
ശക്തിയുടെ ഉറവിടമായ ബ്രഹ്മം മാത്രമേ അവർക്കു പിടികിട്ടാതെയുള്ളു. വേദാന്ത ശാസ്ത്രത്തിൻ്റെതായ അന്തർമുഖമായ അന്വേഷണ മാർഗത്തിലേയ്ക്ക് കടക്കാതെ അതാർക്കും പിടികിട്ടുകയുമില്ല. അപ്പോൾ ബ്രഹ്മത്തിലെ കർമ്മമാണ് പ്രപഞ്ചം.കർമ്മത്തിനാശ്രയമായ ശ്വാശ്വത സത്യമാണ് ബ്രഹ്മം.ബ്രഹ്മത്തെ ആശ്രയിച്ച് പ്രകൃതി സ്പന്ദിക്കുമ്പോഴും ബ്രഹ്മം നിശ്ചലമായി കർമരഹിതമായിട്ടാണ് സ്ഥിതി ചെയ്യുന്നത്.ചലനരഹിതമായ ഈ അധിഷ്ഠാനമുള്ളതുകൊണ്ടാണ് സ്പന്ദിക്കുന്ന പ്രപഞ്ചഘടകങ്ങൾക്കുനിന്നു ചലിക്കാൻ കഴിയുന്നതു തന്നെ ചലിക്കുന്ന ഒന്നിൽ നിന്നു ചലിക്കാൻ നിശ്ചലമായ അധിഷ്ഠാനം വേണമെന്നുള്ളത് ചലനനിയമമാണല്ലോ.ഇങ്ങനെ ബ്രഹ്മശക്തി സ്പന്ദിക്കാൻ തുടങ്ങുന്നതോടെ ഓരോ സ്പന്ദനത്തിലുംഅധിഷ്ഠാനമായ ബോധവസ്തുവിൻ്റെ അംശം പ്രതിബിംബിക്കും വേദാന്ത ശാസ്ത്ര പ്രകാരം ഈ പ്രതിബിംബമാണ് ജീവൻ എന്നറിയപ്പെടുന്നത്. മനുഷ്യരിലൊക്കെ സദാ ഞാൻ, ഞാൻ എന്നിങ്ങനെ സ്വയം അറിഞ്ഞ് പ്രകാശിച്ചു കൊണ്ടിരിക്കുന്നത് ഈ ബോധപ്രതിബിംബമായ ജീവനാണ്. സ്പന്ദനത്തിലെ ബോധപ്രതിബിംബമായതുകൊണ്ടാണ് ഞാൻ, ഞാൻ എന്ന ജീവസ്ഫുരണവും സദാ ചഞ്ചലമായിക്കാണപ്പെടുന്നത്.
ശക്തി സ്പന്ദനവും അതോടൊത്തുചേരുന്നബോധപ്രതിബിംബമായ ജീവനും ചേർന്നുണ്ടാകുന്ന " അഹം"ബോധമാണു സംസാര പ്രവാഹത്തിൻ്റെ തുടക്കം.തുടർന്നു അഹംബോധത്തിനുണ്ടാവുന്ന സൂക്ഷ്മ സ്ഥൂല ശരീരങ്ങളാണ് ഇന്ന് പ്രപഞ്ചങ്ങളായി കാണപ്പെടുന്നത്. മനുഷ്യപക്ഷിമൃഗാദിയെന്നല്ലസൂര്യ ചന്ദ്രാദിസൗരയൂഥ ഘടകങ്ങളുടെ പോലും ഉൽപ്പത്തി രഹസ്യം ഇതാണെന്നാണ് വേദാന്തസിദ്ധാന്തം.
അപ്പോൾ 'അഹം'ബോധം മുതൽ ജഡ ശരീരം വരെയുള്ള സർവവും കർമനിബന്ധമാണ്.ഈ കർമം ഒരു ചലനവുമില്ലാതെ നിർവികാരമായി താങ്ങി നിൽക്കുന്ന ശാശ്വതസത്യമാണ് അഖണ്ഡബോധ സ്വരൂപമായ ബ്രഹ്മം.ബ്രഹ്മത്തെ നേരിട്ട് കർമം അണുപോലും മാറ്റിമറിക്കുന്നില്ലെന്നുള്ളതാണ് വസ്തുത.ശക്തി സ്പന്ദനത്തിൻ്റെ പ്രകടരൂപവും നിരന്തരപരിണാമിയുമായ ജഡത്തെ വിട്ട് ബോധപ്രതിബിംബം താൻ കർമരഹിരതമായശാശ്വത സത്യമാണെന്ന് സാക്ഷാത്കരിക്കുന്നതാണ് നൈഷ്കർമ്യസിദ്ധി. നിഷ്കർമസത്യമാണ് ബ്രഹ്മം.ബ്രഹ്മത്തിൻ്റെ ഭാവമത്രേ നൈഷ്കർമ്യം. അതു കൊണ്ട് ജീവൻ താൻ ബ്രഹ്മസ്വരൂപമാണെന്ന് സാക്ഷാൽക്കരിക്കുന്നതാണ് നൈഷ്കർമ്യസിദ്ധി. ഇതു തന്നെയാണ് മോക്ഷം. നൈഷ്കർമ്യം സാക്ഷാൽക്കരിച്ച ഒരു സത്യനിഷ്ഠൻ കർമ ചലനത്തിൽപ്പെട്ടുഴലുന്ന ശരീരം കൊണ്ട് പലതും പ്രവർത്തിച്ചുകൊണ്ടിരുന്നാലും താൻ ഒന്നും പ്രവർത്തിക്കുന്നില്ല എന്നാണനുഭവിക്കുന്നത്.ഇതാണ് നൈഷ്കർമ്യസിദ്ധിയുടെ മാഹാത്മ്യം. നൈഷ്കർമ്യ സിദ്ധനായ ശ്രീനാരായണ ഗുരുദേവൻസംശയരഹിതമായ ആ മോക്ഷപദവിയുടെ പരമരഹസ്യമായ നൈഷ്കർമ്യസിദ്ധിസ്വരൂപം വിവരിക്കുകയാണ് രണ്ടാം പദ്യത്തിൽ
🏷കടപ്പാട് 
📚ശ്രീനാരായണഗുരുദേവ കൃതികൾ സമ്പൂർണ്ണ വ്യാഖ്യാനം
✒പ്രഫ. ജി. ബാലകൃഷ്ണൻ നായർ
🌱തുടരും....

No comments:

Post a Comment